കൊച്ചി: ഉത്സവ, ക്രിക്കറ്റ് സീസണുകളിലെ വിപണി വളര്‍ച്ച ലക്ഷ്യമിട്ട് പീറ്റ്സ പ്രേമികള്‍ക്കായി പീറ്റ്സ ഹട്ട് ഇന്ത്യ പത്തു രുചിഭേദങ്ങളിലുള്ള വ്യത്യസ്തമായ പാന്‍ പീറ്റ്സകള്‍ പുറത്തിറക്കി. ഓര്‍ഡറുകള്‍ വര്‍ദ്ധിപ്പിച്ച് ശക്തമായ വിതരണശ്യംഖലയുടെ പിന്‍ബലത്തോടെ ഈ പാദത്തില്‍ 30 ശതമാനം വളര്‍ച്ച കൈവരിക്കുന്നതിനാണ് പീറ്റ്സ ഹട്ട് ഇതിലൂടെ ലക്ഷ്യമിടുന്നത്.
കഴിഞ്ഞ മാസങ്ങളില്‍ പീറ്റ്സകള്‍ വീടുകളിലെത്തിച്ചു നല്‍കുന്നതിലും (ഡെലിവറി) നേരിട്ടുള്ള വില്‍പ്പനയിലും മികച്ച വളര്‍ച്ച നേടാനായി. നിലവില്‍ അറുപതു ശതമാനം വില്‍പ്പനയും വീടുകളിലെത്തിച്ചു നല്കുന്നതിലൂടെയാണ് നടക്കുന്നത്. ടേക്ക്എവേയിലും കഴിഞ്ഞ വര്‍ഷത്തെക്കാളും വര്‍ദ്ധനവുണ്ട്.
1980 ല്‍ ആണ് പീറ്റസ ഹട്ട് ആദ്യമായി പാന്‍ പീറ്റ്സകള്‍ യുഎസില്‍ പുറത്തിറക്കിയത്. ഇപ്പോഴും ഈ സ്വാദേറിയ വിഭവം ലോകമെമ്പാടും ഏറ്റവും പ്രീയങ്കരമാണ്. 55 രാജ്യങ്ങളിലായി വ്യാപിച്ചിരിക്കുന്ന പീറ്റ്സ ഹട്ട് ബ്രാന്‍ഡ് ഈ ഒക്ടോബര്‍ മാസത്തെ ആഗോള പീറ്റ്സ മാസമായി ആഘോഷിക്കുകയാണ്. നാല്പതാമത് പാന്‍ ആനിവേഴ്സറിയുടെ ഭാഗമായി പീറ്റ്സ പ്രേമികള്‍ക്കായി പ്രത്യേകതരം പീറ്റ്സകള്‍ തയ്യാറാക്കിയാണ് ഈ അവസരം ആഘോഷമാക്കുന്നത്.
പാന്‍ പീറ്റ്സയുടെ പുതിയ ശ്രേണി ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ആസ്വാദ്യമാകുമെന്ന് പീറ്റ്സ ഹട്ട് ഇന്ത്യ സബ്കോണ്ടിനന്റ് മാനേജിംഗ് ഡയറക്ടര്‍ മെറില്‍ പെരേര പറഞ്ഞു. ഉല്‍പ്പന്ന നവീകരണം, സുരക്ഷ, കര്‍ശനമായ ശുചിത്വം, കരുത്തുറ്റ വിതരണ നൈപുണ്യം എന്നിവയിലുള്ള നിക്ഷേപം മികച്ച വളര്ച്ചനേടുകയെന്ന ലക്ഷ്യം നേടാന്‍ സഹായകമാകുമെന്നും അവര്‍ വ്യക്തമാക്കി.
പീറ്റ്സ ഹട്ടിന്റെ പുതിയ ശ്രേണിയിലൂടെ എക്കാലത്തേയും സംതൃപ്തവും രുചികരവും ആഹ്ളാദകരവുമായ പാന്‍ പീറ്റ്സകളാണ് പ്രദാനം ചെയ്യുന്നത്. ധാരാളം ടോപ്പിങുകള്, കട്ടിയുളളതും സുഗന്ധമുള്ളതുമായ സസ്യം കലര്‍ന്ന നൂതനമായ സോസ്, 100 ശതമാനം മൊസറല്ല ചീസ് എന്നിവയും ഇവയില്‍ അടങ്ങിയിട്ടുണ്ട്. എല്ലാ ദിവസവും പുതിയ മാവ് കുഴച്ചാണ് ഇവ തയ്യാറാക്കുന്നത്.
മലായ് ചിക്കന്‍ ടിക്ക, വെജ് കബാബ് സര്‍പ്രൈസ്, ഡബിള്‍ പനീര്‍ സുപ്രീം തുടങ്ങിയ നൂതന വകഭേദങ്ങള്‍ ഇന്ത്യയിലെ പീറ്റ്സ പ്രേമികള്‍ക്ക് നവ്യാനുഭവമാണ് നല്‍കുക. ഇവയുടെ വിലകളില്‍ പീറ്റ്സ ഹട്ട് മാറ്റം വരുത്തിയിട്ടില്ല. കൂടാതെ പുതിയ ശ്രേണി എല്ലാവര്ക്കും ലഭ്യമാക്കുന്നതിനായി ഇടത്തരം പീറ്റ്സ 1 വാങ്ങുമ്പോള്‍ 1 സൗജന്യമായി ലഭ്യമാക്കും. ഹട്ട് ട്രീറ്റ് മീല്‍സ്, മൈ ബോക്സ് തുടങ്ങിയവയിലും ഓഫറുകള്‍ ലഭ്യമാക്കും.
പാന്‍ പീറ്റ്സകളിലെ പുതിയ ശ്രേണിയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഓണ്‍ലൈന്‍ പരസ്യങ്ങളിലൂടേയും നവ മാധ്യമങ്ങളിലൂടേയും ‘ #അള്‍ട്ടിമേറ്റ് പാന്‍ സാറ്റിസ്ഫാക്ഷന്’ എന്ന ഡിജിറ്റല്‍ ക്യാമ്പയിന് ആരംഭിച്ചിട്ടുണ്ട്. ഏവരുടേയും രുചിമുകുളങ്ങളെ തൊട്ടുണര്‍ത്തുന്ന തരം സംതൃപ്തിയേകുന്ന ക്യാമ്പയിനാണിതെന്ന് പീറ്റ്സ ഹട്ട് ഇന്ത്യ മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ നേഹ പറഞ്ഞു.
കൊവിഡ്-19 പശ്ചാത്തലത്തില്‍ സമ്പര്‍ക്കരഹിത സേവനങ്ങളിലൂടേയും മൂല്യവത്തായ ഇടപാടുകളിലൂടേയും കര്‍ശനമായ സുരക്ഷയും മികച്ച ശുചിത്വ രീതികളും നടപ്പിലാക്കിയാണ് ഉപഭോക്താക്കളുടെ പ്രിയ വിഭവങ്ങളുമായി പീറ്റ്സ ഹട്ട് പ്രവര്‍ത്തിക്കുന്നത്.


