ഓഹരി വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 9,350 നിലവാരത്തിന് മുകളിലെത്തി. ഇന്നത്തെ ഓപ്പണിങ്ങിലും സെന്‍സെക്സ് ഉയര്‍ന്ന തന്നെയാണ് നിലകൊണ്ടത്. സെന്‍സെക്സ് 637.49 പോയന്റ് നേട്ടത്തില്‍ 32,008.61ലും നിഫ്റ്റി 187 പോയന്റ് ഉയര്‍ന്ന് 9383.55ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1633 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 723 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 169 ഓഹരികള്‍ക്ക് മാറ്റമില്ല. വാഹനം, ലോഹം, അടിസ്ഥാന സൗകര്യവികസനം, ഊര്‍ജം, ഐടി ഓഹരികള്‍ നേട്ടത്തിലായിരുന്നു അവസാനിച്ചത്.

