2012-ല്‍ 50 വയസ്സുള്ളപ്പോഴാണ് ഫാല്‍ഗുനി ‘നൈക’യ്ക്ക് രൂപം നല്‍കുന്നത്. 58 കാരിയായ ഫല്‍ഗുനി ഇപ്പോള്‍ ഇന്ത്യയിലെ ഏറ്റവും ധനികയായ ശതകോടീശ്വരിയാണ്. എഎഫ്പി റിപ്പോര്‍ട്ട് അനുസരിച്ച്, നയാര്‍ ഇപ്പോള്‍ ലോകത്തിലെ ഏറ്റവും സമ്പന്നരില്‍ ഒരാളാണ്. ഈ നേട്ടത്തോടെ, നൈക സ്ഥാപക ഇന്ത്യയിലെ ബ്ലൂംബെര്‍ഗ് ബില്യണയര്‍ സൂചികയിലെ മറ്റ് ആറ് വനിതാ ശതകോടീശ്വരിന്മാരോടൊപ്പം ചേര്‍ന്നിരിക്കുകയാണ്. നയാറിന്റെ ഓഹരി ഇപ്പോള്‍ 6.5 ബില്യണ്‍ ഡോളറിനു മുകളിലാണ്.
കഴിഞ്ഞ ദിവസം ഓഹരി വിപണിയില്‍ നൈകയ്ക്ക് മികച്ച നേട്ടം കൈവരിക്കാന്‍ കഴിഞ്ഞതോടെയാണ് ഫാല്‍ഗുനിയുടെ ആസ്തിയില്‍ വന്‍ വര്‍ദ്ധനവുണ്ടായത്. വിപണിയില്‍ ലിസ്റ്റ് ചെയ്യുന്ന രാജ്യത്തെ ആദ്യത്തെ വനിതാ യുണീകോണ്‍ ആണ് നൈകയുടെ പാരന്റിംഗ് കമ്പനിയായ എഫ്.എസ്.എന്‍. നൈകയുടെ പകുതിയോളം ഓഹരികളും ഫാല്‍ഗുനിയുടെ കൈവശമാണ്.
ഗുജറാത്തി കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന ഫാല്‍ഗുനി നയാര്‍ അഹമ്മദാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ നിന്നുള്ള ബിരുദധാരിയാണ്. Nykaa ആരംഭിക്കുന്നതിന് മുമ്പ്, കൊട്ടക് മഹീന്ദ്ര ക്യാപിറ്റലിനൊപ്പം പ്രവര്‍ത്തിച്ചിരുന്നു.
2012ല്‍, വെറും 60 പ്രതിദിന ഓര്ഡറുകളോടെയാണ് Nykaa ആരംഭിച്ചത്. തുടക്കത്തില്‍ ലിപ്സ്റ്റിക്കുകളായിരുന്നു പ്രധാന വില്പന. പതിയെ വളര്‍ന്ന് ഇന്ത്യയുടെ ഫാഷന്‍ സംസ്കാരം തന്നെ നൈക മാറ്റിയെഴുതി.
ലിംഗഭേദം, പ്രായം, പശ്ചാത്തലം, വിദ്യാഭ്യാസം എന്നിവ ഒരു സംരംഭകനാകാന്‍ തടസ്സമല്ലെന്ന് ഫാല്‍ഗുനി തെളിയിച്ചു. ബ്യൂട്ടി, വെല്‍നസ് ഉല്പന്നങ്ങളുടെ വലിയൊരു ശൃംഖല ഇന്ന് അവര്‍ക്ക് സ്വന്തമായുണ്ട്. ബ്ലൂംബര്‍ഗ് ശതകോടീശ്വര സൂചിക പ്രകാരം സ്വന്തം പ്രയത്നത്താല്‍ ഏറ്റവും സമ്പന്നയായ ഇന്ത്യക്കാരിയാണവര്. ഓഹരി വിപണിയിലേക്കുള്ള നൈകയുടെ ചുവടു വയ്പ്പാണ് ഫാല്‍ഗുനിയുടെ ജീവിതം മാറ്റിയെഴുതിയത്.


