കോഴിക്കോട്: വ്യാപാരി വ്യവസായ ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസിറുദ്ദീൻ (78) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വൃക്കസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രി 10.30 ഓടെയാണ് മരണം. നസറുദ്ധീനോടുള്ള ആദര സൂചകമായി സംസ്ഥാനത്തെ വ്യാപാരികൾ വെള്ളിയാഴ്ച കടകൾ അടച്ചിടുമെന്ന് നേതാക്കൾ അറിയിച്ചു. 1991 മുതൽ സംഘടനയുടെ സംസ്ഥാന പ്രസിഡൻറാണ്.
ഭാരത് വ്യാപാര സമിതി അംഗം, വാറ്റ് ഇംപലിമെന്റേഷൻ കമ്മിറ്റി മെമ്പർ, വ്യാപാരി ക്ഷേമ നിധി വൈസ് പ്രസിഡന്റ്, കേരള മർക്കൻറയിൽ ബാങ്ക്, ഷോപ്പ് ആൻറ് കോമേഴ്സ് എസ്റ്റാബ്ലിഷ്മെന്റ് ക്ഷേമ നിധി അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.


