ന്യൂഡല്‍ഹി: ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ഉരുളക്കിഴങ്ങ് കര്‍ഷകര്‍ക്കെതിരെ നല്കിയ കേസ് പെപ്സികോ പിന്‍വലിച്ചു. സര്‍ക്കാറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് കേസ് പിന്‍വലിക്കുകയാണെന്ന് പെപ്സികോ വക്താവ് അറിയിച്ചു.
പേറ്റന്റ് ലംഘിച്ച് ‘ലെയ്സ്’ നിര്‍മിക്കുന്ന എഫ് സി5 ഇനം ഉരുളക്കിഴങ്ങ് കൃഷി ചെയ്തതിനാണ് നാല് കര്‍ഷകര്‍ക്കെതിരെ പെപ്സികോ നിയമനടപടി സ്വീകരിച്ചത്. ഈ ഇനം കര്‍ഷകര്‍ കൃഷി ചെയ്യരുതെന്നും ഒരുകോടിയിലേറെ രൂപ നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ടായിരുന്നു കേസ്.
കര്‍ഷകര്‍ക്കെതിരെ കേസ് കൊടുത്തതിനെ തുടര്‍ന്ന് പെപ്സികോ കമ്പനി
ക്കെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. ലെയ്സും പെപ്സികോയുടെ മറ്റ് ഉല്പന്നങ്ങളും ബഹിഷ്കരിക്കാന്‍ സാമൂഹ്യമാധ്യമങ്ങളില്‍ കാമ്പയിന് നടന്നു. തുടര്‍ന്നാണ് കേസ് പിന്‍വലിക്കാന്‍ പെപ്സികോ തയാറായത്.