ഇന്ധന വില വര്ധനവിനോപ്പം കുടുംബ ബജറ്റിന്റെ താളം തെറ്റിച്ച് പാചക വാതക വിലയും വര്‍ധിപ്പിച്ചു. ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് 25 രൂപ 50 പൈസയാണ് വര്‍ധിപ്പിച്ചത്. കൊച്ചിയിലെ പുതുക്കിയ വില 841 രൂപ 50 പൈസയായി ഉയര്‍ന്നു.
വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകളുടെ വില 80 രൂപ കൂട്ടി 1550 രൂപയായി. പുതുക്കിയ വില നിലവില്‍ വന്നു.