മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ഇന്ന് എഴുപത്തിയേഴാം ജന്മദിനം. നിയമസഭാ അംഗത്വത്തിന്റെ അന്‍പതാം വാര്‍ഷികത്തിലും പതിവുപോലെ ആഘോഷങ്ങള്‍ ഇല്ലാതെയാണ് ജന്മദിനം എത്തുന്നത്. ലോകമെമ്പാടുമുള്ള പ്രമുഖരെ ഉള്‍പ്പെടുത്തി പ്രവാസി മലയാളികള്‍ ഉമ്മന്‍ ചാണ്ടിക്ക് ഓണ്‍ലൈനില്‍ ആദരമൊരുക്കും
പുതുപ്പള്ളി കാരോട്ട് വള്ളക്കാലില്‍ വീട്ടില്‍ കെ.ഒ. ചാണ്ടിയുടെയും ബേബിയുടെയും മകനായി 1943 ഒക്ടോബര്‍ 31നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ ജനനം. കെഎസ്യുവിലൂടെ രാഷ്ട്രീയത്തില്‍ എത്തിയ ഉമ്മന്‍ ചാണ്ടി 1967ല്‍ സംസ്ഥാന പ്രസിഡന്റായി. 1969 ല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായി. കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ കെ.എസ്.യു.വിലൂടെയാണ് ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയ പ്രവേശനം. പില്ക്കാല രാഷ്ട്രീയത്തില്‍ നിരവധി പ്രഗല്ഭരെ സംഭാവന ചെയ്ത ഒരണ സമരത്തിലൂടെയാണ് ഇദ്ദേഹം ശ്രദ്ധേയനാകുന്നത്. അന്ന് സെന്റ് ജോര്‍ജ്ജ് ഹൈസ്കൂളിലെ കെ.എസ്.യു യൂണിറ്റ് പ്രസിഡണ്ടായിരുന്നു ഇദ്ദേഹം. 1962-63 കാലത്ത് കെ.എസ്.യു. കോട്ടയം ജില്ലാ സെക്രട്ടറി ആയിരുന്ന ഇദ്ദേഹം 1964ല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് കേരള രാഷ്ട്രീയത്തിലെ നിര്‍ണ്ണായക ശക്തിയായി മാറിയ ഉമ്മന്‍ ചാണ്ടി ഇവിടെ വെച്ചാണ്. 1967ല്‍ കെ.എസ്.യു സംസ്ഥാന പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് ആന്റണി മാറിയപ്പോള്‍ ഉമ്മന്‍ ചാണ്ടി ആ സ്ഥാനത്തേക്ക് അവരോധിതനായി. രണ്ടു വര്‍ഷം കഴിഞ്ഞപ്പോള്‍ ആന്റണിക്ക് പിന്നാലെ ഉമ്മന്‍ ചാണ്ടിയും യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് സ്ഥാനത്തെത്തി തിരുവനന്തപുരം കേന്ദ്രമാക്കി പ്രവര്‍ത്തനം തുടങ്ങി. 1970 മുതല്‍ പുതുപ്പള്ളി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഉമ്മന്‍ ചാണ്ടി, തൊഴില്‍, ധനം, ആഭ്യന്തരം തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്തു.
മുഖ്യമന്ത്രി പദവിയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ അന്താരാഷ്ട്ര ശ്രദ്ധ നേടി. യുഡിഎഫ് കണ്‍വീനര്‍ പ്രതിപക്ഷ നേതാവ് തുടങ്ങിയ പദവികളും വഹിച്ചു. നിലവില്‍ ആന്ധ്രയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയാണ്. നിയമസഭയില്‍ അന്‍പത് വര്‍ഷം പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ്, പതിവുപോലെ ആഘോഷങ്ങളില്ലാതെ എഴുപത്തിയേഴാം ജന്മദിനവും എത്തുന്നത്. അമേരിക്ക, കാനഡ, യൂറോപ്പ്, ഗള്‍ഫ്, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ മുപ്പതോളം മലയാളി സംഘടനകളുടെ നേതൃത്വത്തില്‍ ഇന്ന് ഓണ്‍ലൈനില്‍ ഉമ്മന്‍ചാണ്ടിക്ക് ആദരം അര്‍പ്പിക്കും.
ഗ്ലോബല്‍ മലയാളികളുടെ സംയുക്ത സമ്മേളനത്തില്‍ രാഷ്ട്രീയ, സാമൂഹിക, സിനിമ, സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.