മൂവാറ്റുപുഴ: സ്ത്രീകള്‍ക്ക് നേരെ വരുന്ന ഏത് ആക്രമത്തെയും നേരിടാന്‍ പ്രാപ്തരാക്കുക എന്ന ലക്ഷ്യമാണ് കേരളാ പോലീസിന്റെ സ്ത്രീ സുരക്ഷ സ്വയം രക്ഷാ പരിശീലന പദ്ധതിയിലൂടെ നടപ്പാക്കുന്നതെന്ന് മുവാറ്റുപുഴ പോലീസ് ഇന്‍സ്പെക്ടര്‍ മുഹമ്മദ് എം. എ പറഞ്ഞു. എറണാകുളം റൂറല്‍ ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തില്‍ മുവാറ്റുപുഴ അന്നൂര്‍ ഡെന്റല്‍ കോളേജില്‍ ഡെന്റല്‍ വിദ്യാര്‍ഥിനികള്‍ക്കായി സംഘടിപ്പിച്ച സ്ത്രീ സുരക്ഷാ സ്വയംരക്ഷ പരിശീലന പരിപാടി ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്ലിനിക്കല്‍ സൈക്കോളജിസ്റ് ഡോ.വി. സജികുമാര്‍, വനിതാസെല്‍ സബ് ഇന്‍സ്പെക്ടര്‍ ഉഷ എ. എസ്, സീനിയര്‍ സിവില്‍പോലീസ് ഓഫീസര്‍ സിന്ധു എം. കെ., സിവില്‍പോലീസ് ഓഫീസര്‍ അമ്പിളി എന്‍. എം, ജിഷ ദേവി വി. ജെ. എന്നിവര്‍ വിദ്യാര്‍ഥിനികള്‍ ക്ക് നിയമ ബോധവല്‍ക്കരണവും സ്വയം രക്ഷ പരിശീലനവും നല്കി. കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ഡോ. ലിസ ജോര്‍ജ്, സര്‍ജറി വിഭാഗം അദ്ധ്യാപിക ഡോ. സുമേരി എബ്രഹാം എന്നിവര്‍ സംസാരിച്ചു. അന്നൂര്‍ ഡെന്റല്‍ കോളേജിലെ വിദ്യാര്‍ഥിനികളും, വനിതാ അധ്യാപകരും സഹിതം 150 പേര് പരിശീലന പരിപാടി യില്‍ പങ്കെടുത്തു.


