സംസ്ഥാന സര്‍ക്കാരിന്റെ ‘ലൈഫ്’ സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയിലൂടെ സ്വന്തമായി ഒരു ഭവനം എന്ന സ്വപ്നം യാഥാര്‍ഥ്യമായതിന്റെ സന്തോഷത്തിലാണ് ആമ്പല്ലൂര്‍ പഞ്ചായത്തിലെ അരയന്‍കാവ് സ്വദേശിനി സരിതയും കുടുംബവും ഈ ഓണം ആഘോഷിക്കുന്നത്.
സരിതയും മകളും മകനും ഭര്‍ത്താവുമടങ്ങുന്ന കുടുംബത്തിന്റെ ഏകവരുമാനം ഭര്‍ത്താവ് പഴനിയുടെ ഓട്ടോറിക്ഷയായിരുന്നു. കാഴ്ച്ചക്കുറവുള്ള മകനുമായി ആശുപത്രികളിലും വാടകവീടുകളിലുമായി കഴിഞ്ഞിരുന്ന ഇവര്‍ മിച്ചസമ്പാദ്യവും സുമനസ്സുകളുടെ സഹായവും കൊണ്ട് ആമ്പല്ലൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ മൂന്ന് സെന്റ് സ്ഥലം സ്വന്തമാക്കിയിരുന്നു. തൃപ്പൂണിത്തുറ നഗരസഭാ പരിധിയില്‍ വാടകയ്ക്ക് താമസിക്കുന്ന കാലത്താണ് ഇവര്‍ ‘ലൈഫ്’ പദ്ധതിയില്‍ ഉള്‍പ്പെടുന്നത്. സ്വന്തം പേരിലുളള സ്ഥലം ആമ്പല്ലൂര്‍ പഞ്ചായത്തിലായതിനാല്‍ ഇവിടേക്ക് ആനുകൂല്യം മാറ്റി നല്‍കുകയായിരുന്നു.
പദ്ധതിയില്‍ നിന്നുള്ള ധനസഹായത്തോടെ ഭവനനിര്‍മ്മാണം ആരംഭിക്കുകയും രണ്ട് മുറികളും ഹാളും അടുക്കളയുമടങ്ങുന്ന മനോഹര ഭവനം പൂര്‍ത്തീകരിക്കുകയും ചെയ്തു. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം തങ്ങളുടെ സ്വപ്നങ്ങള്‍ പൂവണിഞ്ഞത് വിശ്വസിക്കാനാവുന്നില്ലെന്ന് മകള്‍ ആതിര പറഞ്ഞപ്പോള്‍ ഇനി എല്ലാ ഓണവും പൊന്നോണമായിരിക്കുമെന്ന് സരിത പുഞ്ചിരിയോടെ കൂട്ടിച്ചേര്‍ത്തു.