പെരുമ്പാവൂര്‍ : എം.എല്‍.എ ഫണ്ടില്‍ നിന്നും ഓടക്കാലി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിന് അനുവദിച്ച സ്കൂള്‍ ബസ്സിന്റെ ഉദ്ഘാടനം എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ നിര്‍വഹിച്ചു. നിയോജക മണ്ഡലത്തില്‍ വിദ്യാഭാസ മേഖലയില്‍ നടപ്പിലാക്കുന്ന ഇന്‍സ്പെയര്‍ പെരുമ്പാവൂര്‍ പദ്ധതിയുടെ ഭാഗമായാണ് ബസ്സ് അനുവദിച്ചത്. കഴിഞ്ഞ വര്‍ഷത്തെ ആസ്തി വികസന ഫണ്ടില്‍ നിന്നും 14.24 ലക്ഷം രൂപ വിനിയോഗിച്ചാണ് വാഹനം വാങ്ങി നല്‍കിയത്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.എം സലിം ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗോപാലകൃഷ്ണന്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു നാരായണന്, ജനപ്രതിനിധികളായ പ്രീത സുകു, ഹണിത് ബേബി, ജെയിംസ് പി.ഒ, എം.പി ശിവന്, പി.ടി.എ പ്രസിഡന്റ് കെ.പി യേശുദാസ്, പ്രദീഷ് സി.വി, സി.വി മുഹമ്മദ് എന്നിവര്‍ സംബന്ധിച്ചു.


