ബോര്‍ഡ് കോര്‍പ്പറേഷനുകളിലായി വലിയ മാറ്റത്തിനൊരുങ്ങി സര്‍ക്കാര്‍. മന്ത്രിസഭയില്‍ നടപ്പിലാക്കിയ മാറ്റത്തിന് പിന്നാലെയാണ് പുതിയനീക്കത്തിന് സിപിഎം തയ്യാറെടുക്കുന്നത്.
ഭരണം മാറുമ്പോള്‍ ബോര്‍ഡ് കോര്‍പ്പറേഷനിലും സാധാരണഗതിയില്‍ മാറ്റങ്ങളുണ്ടാവാറുണ്ട്. എന്നാല്‍ ഭരണതുടര്‍ച്ചയുണ്ടായ ഘട്ടത്തില്‍ വേണമെങ്കില്‍ നിലവിലെ സമിതികള്‍ക്ക് തുടരാന്‍ തടസമില്ല. മന്ത്രിമാര്‍ക്ക് അനുവദിച്ച വകുപ്പുകളില്‍ മാറ്റം ഉണ്ടായതിനാല്‍ അതിന് കീഴിലുള്ള ബോര്‍ഡുകളിലും കോര്‍പ്പറേഷനിലേക്കും മാറ്റം വന്നേക്കാം. സിപിഎമ്മിന് ലഭിക്കുന്ന ബോര്‍ഡുകളും കോര്‍പ്പറേഷനുകളും ഏറെയുണ്ട്. ഇവയിലെല്ലാം മാറ്റങ്ങള്‍ വരുമെന്നാണ് സൂചന. അതാവട്ടെ ഓരോ ഭരണസമിതിയുടേയും കാലാവധി പൂര്‍ത്തിയാവുന്ന മുറക്ക് മതിയെന്നാണ് ഇപ്പോഴത്തെ നിലപാട്.
സര്‍ക്കാര്‍ രൂപവത്കരണത്തിന് ശേഷം മാസങ്ങള്‍ കഴിഞ്ഞാണ് പല ബോര്‍ഡുകളും പുനഃസംഘടിപ്പിക്കപ്പെട്ടിട്ടുള്ളത്. അതിനാല്‍ തിടുക്കത്തില്‍ നടപടിയെടുക്കേണ്ട സാഹചര്യമില്ല. എന്നാല്‍ ചില സ്ഥാപനങ്ങളില്‍ കാലാവധി നിശ്ചയിക്കാത്ത ചെയര്മാന് പദവികളുണ്ട്. ഇവയില്‍ ആദ്യം തീരുമാനം ഉണ്ടായേക്കും.


