മൂവാറ്റുപുഴ: ഇന്ത്യന്‍ ഭരണഘടനയുടെ അന്തസ്സത്തയ്ക്ക് വിരുദ്ധമായി പാസ്സാക്കിയ പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് വെള്ളിയാഴ്ച വൈകിട്ട് നാലിന് മൂവാറ്റുപുഴയില്‍ മഹല്ല് ജമാഅത്ത് കമ്മിറ്റികളുടെയും വിവിധ മത സംഘടനകളുടെയും സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന പ്രതിഷേധ റാലിയില്‍ പ്രമുഖ ആക്ടിവിസറ്റും പ്രഭാഷകനും എഴുത്തുകാരനുമായ രാഹുല്‍ ഈശ്വര്‍ പങ്കെടുക്കും.
വൈകിട്ട് നാലിന് കെ.എസ്.ആര്.ടി.സി ജംഗ്ഷനില്‍ നിന്നും ആരംഭിക്കുന്ന പ്രതിഷേധ റാലി കച്ചേരിത്താഴം, നെഹ്രുപാര്‍ക്ക് വഴി എവറസ്റ്റ് ജംഗ്ഷനില്‍ സമാപിക്കും. പൊതുസമ്മേളനത്തില്‍ ഡീന്‍ കുര്യാക്കോസ് എംപി, എല്‍ദോ ഏബ്രഹാം എംഎല്‍എ, വിവിധ രാഷ്ട്രീയ സാമൂഹിക മത, സാംസ്കാരിക സംഘടന നേതാക്കള്‍ സംസാരിക്കും. മതപണ്ഡിതന്മാര് രക്ഷാധികാരികളും, താലൂക്കിലെ എല്ലാ ജമാഅത്ത് ഭാരവാഹികളും ഉള്‍കൊള്ളുന്ന മഹല്‍ ഏകോപന സമിതിയാണ് പരിപാടിയുടെ സംഘാടകര്‍.


