മൂവാറ്റുപുഴ ഫിലിം സൊസൈറ്റി സ്കൂള്‍ ,ഹയര്‍ സെക്കന്ററി, കോളേജ് വിദ്യാര്‍ഥികള്‍ക്ക് സിനിമ ആസ്വാദന കുറിപ്പ് മത്സരം സംഘടിപ്പിക്കുന്നു. ലോകം മഹാമാരി വിതച്ച ഭയത്തിലമര്ന്നിട്ടു മാസങ്ങള്‍ കഴിഞ്ഞു. ജീവിത വ്യവഹാരങ്ങള്‍ നിര്‍ത്തിവച്ചു ജീവനു കരുതലായി നമ്മളും വീടുകളില്‍ ഒതുങ്ങി കഴിയുകയാണ്. ജാഗ്രതക്കിടയിലും ഈ കാലഘട്ടം അര്ഥപൂര്ണ്ണമാക്കുവാന് നമ്മള് ശ്രമിക്കുന്നു . ലോക് ഡൗണ്‍ കാലത്തു വായനക്കൊപ്പം നല്ല സിനിമകളും നിങ്ങള്ആസ്വദിച്ചിട്ടുണ്ടാവുമെന്നുറപ്പാണ്. നിങ്ങളാസ്വദിച്ച സിനിമകളിലൊന്നിനെക്കുറിച്ചു ഫുള്‍ സ്കേപ്പ് പേപ്പറില്‍ രണ്ടു (2) പേജുകവിയാതെ നല്ല അക്ഷരത്തില്‍ എഴുതി വിവരിച്ചു മൊബൈലില്‍ ഫോട്ടോ എടുത്തു താഴെ പറയുന്ന നമ്പറില്‍ ചെയ്യുക അല്ലെങ്കില്‍ filmsocietymuvattupuzha@gmail.com എന്ന വിലാസത്തിലേക്ക് ചെയ്യുക.
സ്കൂള്‍ ,ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കും കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും രണ്ടു വിഭാഗത്തിലായാണ് മത്സരം. ആദ്യ മൂന്ന് സ്ഥാനങ്ങള്‍ ലഭിക്കുന്നവരെ വിജയികളായി പ്രഖ്യാപിച്ചു സമ്മാനങ്ങള്‍ നല്‍കുന്നതാണന്ന് പ്രസിഡന്റ് യു ആര് ബാബുവും സെക്രട്ടറി പ്രകാശ് ശ്രീധറും അറിയിച്ചു. പഠിക്കുന്ന സ്കൂള്‍/ കോളേജ് ന്റെ പേര് , വയസ്സ്, ക്ലാസ്, ഫോണ്‍ നമ്പര്‍ (ബന്ധപ്പെടാവുന്ന) എന്നിവ ആസ്വാദന കുറിപ്പിനൊപ്പം കാണിക്കേണ്ടതാണ്.
കേരളത്തിലുളള എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. ആസ്വാദന കുറിപ്പയക്കേണ്ട അവസാന തീയതി 2020 മെയ് 3 ( മൂന്ന്) ആണ്. മത്സര വിജയികളെ വിവരം അറിയിക്കുന്നതാണ്.
whatsapp ചെയ്യേണ്ട നമ്പര്‍: 9387219468
ഇമെയില്‍: filmsocietymuvattupuzha@gmail.com


