മൂവാറ്റുപുഴ: തുടര്‍ച്ചയായ രണ്ടാം തവണയും തൊഴിലധിഷ്ഠിത ഹയര്‍ സെക്കന്ററി വിദ്യാഭ്യാസ വകുപ്പ് ഏര്‍പ്പെടുത്തിയ ജില്ലയിലെ മികച്ച കോ-ഓര്ഡിനേറ്ററിനുള്ള കരിയര്‍മാസ്റ്റര്‍ അവാര്‍ഡിന് തര്‍ബിയത്ത് വൊക്കേഷണല്‍ ആന്റ് ഹയര്‍ സെക്കന്ററി സ്കൂളിലെ അദ്ധ്യാപികയായ എസ്.ഗീതാകുമാരി അര്‍ഹയായി. വിദ്യാര്‍ത്ഥികളില്‍ ദിശാബോധം സൃഷ്ടിക്കുന്നതിനുവേണ്ടി പ്രചോദന ക്ലാസുകള്‍, അഭിമുഖ പരിശീലനം, നൈപുണ്യ പരിശീലനം, മത്സരപ്പരീക്ഷാ പരിശീലനം, പ്രളയാനന്തര പ്രവര്‍ത്തനങ്ങള്‍, വ്യക്തിത്വ വികസന ക്ലാസ്സുകള്‍, ഷീ ക്യാമ്പ്, ഹീ ക്യാമ്പ്, ഫെയ്സ് ടു ഫെയ്സ്, പ്രകൃതി പഠന യാത്രകള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ മാതൃ വിദ്യാലയത്തില്‍ വിജയകരമായി നടപ്പിലാക്കിയതിനാണ് ടീച്ചറിനെ തേടി പുരസ്കാരം എത്തിയത്. 2017-18ലെ കരിയര്‍ മാസ്റ്റര്‍ അവാര്‍ഡും മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് എസ്. ഗീതകുമാരിയ്ക്കാണ് ലഭിച്ചത്. തര്‍ബിയത്ത് സ്കൂളില്‍ നടന്ന അനുമോദനയോഗത്തില്‍ സ്കൂള്‍ മാനേജര്‍ ടി.എസ് അമീര്‍ എസ്. ഗീത കുമാരിയ്ക്ക് ഉപഹാരം നല്കി ആദരിച്ചു. പ്രിന്‍സിപ്പാള്‍ ജൂലി ഇട്ടിയക്കാട്ട് , ബിജു മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.