മൂവാറ്റുപുഴ: ആട്ടായം ‘ഹദിയ സാധു സഹായ സമിതി’യുടെ ആംബുലന്‍സ് നാടിന് സമര്‍പ്പിച്ചു. പാവപ്പെട്ടവര്‍ക്ക് തികച്ചും സൗജന്യമായി നല്‍കുമെന്ന പ്രഖ്യാപനത്തോടെയാണ് ആംബുലന്‍സ് സര്‍വീസ് ആരംഭിക്കുന്നത്.
ആട്ടായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഏതാനും ചെറുപ്പ്ക്കാര്‍ ചേര്‍ന്ന് ആരംഭിച്ച ഹാദിയ സാധു സംരക്ഷണ സമിതി നിരവധി സേവന പ്രവര്‍ത്തനങ്ങള്‍ നടത്തി നാടിന് മാതൃകയായ സംഘടനയാണ്. ഹദിയ സമിതി പ്രസിഡന്റ് ഷാജിവെള്ളച്ചാലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ ദസൂഖി ജുമാ മസ്ജിദ് ഇമാം ഷംസുദ്ദീന് ബാഖവി ഓടക്കാലി ആംബുലന്‍സ് നാടിന് സമര്‍പ്പിച്ചു.
പൊതുസമ്മേളനം മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.എം.അബ്ദുള്‍ മജീദും, ഹാദിയ ഓഫീസ്. നെട്ടൂര്‍ ജുമാ മസ്ജിദ് ഇമാം ഷിഹാബുദ്ദീന് അല്‍ അമാനിയും ഉദ്ഘാടനം ചെയ്തു.
സമിതി സെക്രട്ടറി രാഹുല്‍ മനോജ്, ട്രഷറര്‍ ജലാല്സ്രാമ്പിക്കല്, എം.എം.സുധീര്‍, മൈതീന്‍ പയ്യക്കുടിയില്, പി.എം. മുഹമ്മദ് അസ്ലം, സി.എം. മക്കാര്‍ കുഞ്ഞ്.സി.എ.മുഹമ്മദ് ( ഉണ്ണി), സമീര്‍ പൂതയില്‍, സാഫര്‍ സലിം ,മൊയ്തീന് ബദരിയ്യ, അഷറഫ് കക്കാടം കുളം, അബ്ദുല്‍ സലാം എന്നിവര്‍ പ്രസംഗിച്ചു.


