മഴക്കാലമാണ് വരാന്‍ പോകുന്നത്. മഴക്കാലത്ത് എല്ലാവരും തിരക്കിട്ട് യാത്ര പോയാലും എടുക്കാന്‍ മറക്കാത്ത ഒരു സാധനമെ ഉള്ളു. അത് കുടയാണ്. കറുപ്പ്, പ്രിന്റഡ്, ഫാന്‍സി തുടങ്ങി കാലന് കുടകള്‍ വരെ ഇക്കൂട്ടത്തില്‍ പെടും. എന്നാല്‍ ഈ കുടകള്‍ ബ്രാന്‍ഡ് നോക്കി കടകളില്‍ നിന്ന് അമിതമായ വില കൊടുത്ത് വാങ്ങുന്നവരാണ് നമ്മള് എല്ലാവരും. ഇത്തരക്കാരോടാണ് ജെഫിന് എന്ന 24കാരന്റെ അഭ്യര്‍ത്ഥന. വര്‍ണ്ണ മനോഹരമായ കുടകള്‍ മുതല്‍ ഏത് കുടകളും നിങ്ങളുടെ കൈകളില്‍ എത്തിക്കാം. അതും മിതമായ നിരക്കില്‍. തന്നെ സപ്പോര്‍ട്ട് ചെയ്യാനായി കുടകള്‍ വാങ്ങി സഹായിക്കണമെന്നാണ് ഭിന്നശേഷിക്കാരനായ ജെഫിന്റെ അഭ്യര്‍ത്ഥന. ഫെയ്സ്ബുക്കിലൂടെയാണ് ജെഫിന് സഹായം തേടി കുറിപ്പിട്ടിരിക്കുന്നത്.
ഈ അഭ്യര്‍ത്ഥന നിങ്ങള്‍ കേള്‍ക്കാതിരിക്കരുത്. കാരണം അപ്പച്ചന്, അമ്മച്ചി ഒരു അനിയനുമടങ്ങുന്ന കുടുംബം ജന്മനാ ഇരു കാലുകളും തളര്‍ന്ന ജെഫിന് എന്ന 24കാരന്റെ വരുമാനത്തെ മാത്രം ആശ്രയിച്ചാണ് ജീവിക്കുന്നത്. ഈ കുടുംബത്തിന്റെ ഏക വരുമാനം ജെഫിന് ലഭിക്കുന്ന പെന്ഷന് മാത്രമാണ്.
എന്നാല്‍ കരുതലുകള്‍ക്കപ്പുറം തന്റെ കുടയുടെ ഗുണമേന്മയില് വിശ്വസിച്ച് വാങ്ങൂ എന്നാണ് ജെഫിന് ആവശ്യപ്പെടുന്നത്. വളരെ മികച്ച കുടകള്‍ ആണ് താന്‍ നിര്‍മ്മിക്കുന്നത്. ക്വാളിറ്റിയുടെ കാര്യത്തില്‍ ഏതൊരു കമ്പനി കുടകളോടും കിടപിടിക്കുന്നവയാണെന്നുള്ള ഉറപ്പാണ് ജെഫിന്റെ ആത്മവിശ്വാസം.

കുട്ടികള്‍ക്കുള്ള വര്‍ണ്ണ മനോഹരമായ കുടകള്‍, മുതിര്‍ന്നവര്‍ക്കുള്ള 3 ഫോള്‍ഡ് കുടകള്‍, ബ്ലാക്ക്, കളര്‍, പ്രിന്റ്, ഫാന്‍സി കുടകള്‍, കാലന് കുടകള്‍ എല്ലാം ജഫിന് ഉണ്ടാക്കി വില്‍ക്കുന്നുണ്ട്. തന്നെ സപ്പോര്‍ട്ട് ചെയ്യണമെന്നും, നിങ്ങള്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ കുടകള്‍ വേണമെങ്കില്‍ നേരിട്ടോ/ കൊറിയര്‍ ആയോ കുടകള്‍ വാങ്ങാവുന്നതാണെന്നും ജഫിന് പറയുന്നു. തന്റെ ഫോണ്‍ നമ്പറുകളില്‍ വിളിച്ചാല്‍ നിങ്ങള്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് കുടകള്‍ എത്തുമെന്നാണ് ജെഫിന്റെ ഉറപ്പ്.
കുടകള്‍ക്കായി ജഫിനെ ബന്ധപ്പെടാം. ഫോണ്‍: 8075456925, വാട്സ്ആപ്പ്: https://wa.me/919544668550

ജെഫിന്റെ കുറിപ്പ് ഇങ്ങനെ:
പ്രിയപ്പവട്ടവരെ,
ഞാന്‍ ജെഫിന് വയസ്സ് 24. എന്റെ സ്വദേശം എറണാകുളം ജില്ല, അങ്കമാലി ആണ്. ഞാന്‍ ജന്മനാ ഇരു കാലുകളും തളര്‍ന്ന ഒരു വ്യക്തിയാണ്, വീട്ടില്‍ അപ്പച്ചന്, അമ്മച്ചി പിന്നെ ഒരു അനിയനും ഉണ്ട്.
ഞാന്‍, വീല്‍ ചെയറില്‍ ഇരുന്നു കൊണ്ട് പല വിധത്തില്‍ ഉള്ള കുടകള്‍ ഉണ്ടാക്കി വില്‍ക്കുന്നുണ്ട്. പെന്ഷന് അല്ലാതെ വേറെ വരുമാന മാര്‍ഗം ഒന്നും തന്നെ എനിക്കില്ല. വളരെ മികച്ച കുടകള്‍ ആണ് ഞാന്‍ നിര്‍മ്മിക്കുന്നത്. ക്വാളിറ്റിയുടെ കാര്യത്തില്‍ ഏതൊരു കമ്പനി കുടകളോടും കിടപിടിക്കുന്നവ. കുട്ടികള്‍ക്കുള്ള വര്‍ണ്ണമനോഹരമായ കുടകള്‍, മുതിര്‍ന്നവര്‍ക്കുള്ള 3 ഫോള്‍ഡ് കുടകള്‍, ബ്ലാക്ക്, കളര്‍, പ്രിന്റ്, ഫാന്‍സി കുടകള്‍, കാലന് കുടകള്‍ എല്ലാം ഞാന്‍ ഉണ്ടാക്കി വില്‍ക്കുന്നുണ്ട്.
എന്റെ ഈ പോസ്റ്റ് കാണുന്ന നിങ്ങള്‍ എന്നെ സപ്പോര്‍ട്ട് ചെയ്യണം, നിങ്ങള്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ കുടകള്‍ വേണമെങ്കില്‍ എന്റെ ഫോണ്‍ നമ്പറുകള്‍ താഴെ നല്കുന്നു. നേരിട്ടോ/ കൊറിയര്‍ ആയോ കുടകള്‍ വാങ്ങാവുന്നതാണ്.
മൊബൈല്‍: 8075456925, വാട്സ്ആപ്പ്: https://wa.me/919544668550, വിളിക്കുകയോ വാട്സ് ആപ്പ് ചെയ്യുകയോ ചെയ്യാം.
സ്നേഹപൂര്‍വ്വം,
ജെഫിന് അങ്കമാലി


