മന്ത്രി ഇ പി ജയരാജന് ഉദ്ഘാടനംചെയ്യും. മന്ത്രി ടി പി രാമകൃഷ്ണന് അധ്യക്ഷനാവും.
കോഴിക്കോട് സ്വന്തം കെട്ടിടമെന്ന നടുവണ്ണൂര്‍ വോളി അക്കാദമിയുടെ ചിരകാലസ്വപ്നം പൂവണിയുന്നു. നടുവണ്ണൂര്‍ പഞ്ചായത്തിലെ തെങ്ങിടയില്‍ അക്കാദമി വിലയ്ക്കു വാങ്ങിയ 75 സെന്റ് സ്ഥലത്താണ് സ്പോര്‍ട്സ് ഹോസ്റ്റലോടുകൂടി പുതിയ കെട്ടിടം ഉയരുന്നത്. തിങ്കളാഴ്ച പകല്‍ മൂന്നിന് മന്ത്രി ഇ പി ജയരാജന് ഉദ്ഘാടനംചെയ്യും. മന്ത്രി ടി പി രാമകൃഷ്ണന് അധ്യക്ഷനാവും.
കിറ്റ്കോയ്ക്കാണ് പദ്ധതിയുടെ മാനേജ്മെന്റ് ചുമതല. കിറ്റ്കോ സമര്‍പ്പിച്ച 9.26 കോടി രൂപയുടെ പദ്ധതിക്ക് കിഫ്ബി അനുമതി നല്കി. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് പ്രവൃത്തിയേറ്റെടുത്തത്. മൂന്ന് നിലകളിലായി 38,736 ചതുരശ്ര അടിയിലാണ് കെട്ടിടം നിര്‍മിക്കുക. ഇന്‍ഡോര്‍ വോളിബോള്‍ കോര്‍ട്ട്, ഡൈനിങ് ഹാള്‍, അടുക്കള, ജിംനേഷ്യം, ഓഫീസ്, 50 പേര്‍ക്ക് താമസിക്കാനുള്ള സൗകര്യം തുടങ്ങി എല്ലാ സൗകര്യങ്ങളോടുംകൂടിയാണ് അക്കാദമിക്ക് കെട്ടിടമുയരുന്നത്.

