കോഴിക്കോട്: ലഹരിമരുന്ന് വിതരണശൃംഖലയിലെ പ്രധാന കണ്ണിയായ നൈജീരിയക്കാരനെ തമിഴ്നാട്ടിലെ തിരുപ്പൂരില്‍നിന്ന് പോലീസ് പിടികൂടി. ബെംഗളൂരു കേന്ദ്രീകരിച്ച് ലഹരിമരുന്ന് വില്‍പ്പന നടത്തിയിരുന്ന ഉഗവു ഇകേച്ചുക്വു എന്നയാളെയാണ് കോഴിക്കോട് നോര്‍ത്ത് അസി. കമ്മീഷണര്‍ സുദര്ശനന്, എ.സി.പി. ബൈജു, കുന്ദമംഗലം എസ്.എച്ച്.ഒ. യൂസഫ് നടത്തറമ്മല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.
കുന്ദമംഗലത്ത് ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ യുവാക്കള്‍ക്ക് ഇത് കൈമാറിയത് നൈജീരിയന്‍ സ്വദേശിയാണെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനകണ്ണിയായ ഇയാളെ പോലീസ് തന്ത്രപൂര്‍വം വലയിലാക്കിയത്.


