മൂവാറ്റപുപുഴ: ആദായ നികുതി കര്‍ഷകരില്‍ അടിച്ചേല്പിക്കുന്ന കര്‍ഷകരെ ചതിക്കുന്ന നിയമങ്ങള്‍ കേരളത്തില്‍ നടപ്പിലാക്കില്ലെന്ന് സംസ്ഥാന ക്ഷീര വികസന വകുപ്പ് മന്ത്രി ചിഞ്ചു റാണി പറഞ്ഞു. വികേന്ദ്രീകൃത മൃഗചികിത്സാ യൂണിറ്റുകളുടെ മേഘലാ തല ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് മൃഗചികിഝയുമായി ബന്ധപ്പെട്ട് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. പഠിച്ചിറങ്ങിയ ഡോക്ടര്‍മാരെ കൂടി ഉപയോഗിച്ച് കൂടുതല്‍ ചികിത്സാ സൗകര്യം ഒരുക്കുമെന്നും അതിനായി ഡോക്ടര്‍മാര്‍ക്ക് കൂടുതല്‍ പരിശീലനം നല്‍കുമെന്നും മവന്ത്രി പറഞ്ഞു.
എറണാകുളം മേഖല സഹകരണ ക്ഷീരോല്പാദക യൂണിയന്റെ കീഴിലുള്ള തിരഞ്ഞെടുക്കപ്പെട്ട പ്രാഥമിക സംഘങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സൗജന്യ മരുന്നുകള്‍ ഉള്‍പ്പടെയുള്ള മൃഗ ചികിത്സ സംവിധാനത്തിനാണ് തുടക്കമായത്.
ചടങ്ങില്‍ മാത്യു കുഴല്‍ നാടന്‍ എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. മില്‍മ ഫെഡറേഷന് ചെയര്മാന് അഡ്വ കെ എസ് മണി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, മൂവാറ്റുപുഴ നഗരസഭ ചെയര്മാന് പിപി എല്‍ദോസ്,ബ്ലോക്ക് പഞ്ചായത്ത് ജോസ് അഗസ്റ്റിന്, മുന്‍ എം എല്‍ എമാരായ ബാബു പോള്‍, എല്‍ദോ എബ്രഹാം, ക്ഷീര വകുപ്പ് ഡയറക്ടര്‍ സുരേഷ് കുമാര്‍ വിപി, നഗരസഭ കൗണ്‍സിലര്‍ കെ കെ സുബൈര്‍, മില്‍മയുടെ ഭരണസമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു. മില്‍മ എറണാകുളം റീജിയണ്‍ ചെയര്മാന് ജോണ്‍ തെരുവത്ത് സ്വാഗതവും, മില്‍മ എം ഡി വില്‍സണ്‍ ജെ പുറവക്കാട്ട് കൃതജ്ഞതയും പറഞ്ഞു.


