മൂവാറ്റുപുഴ: പായിപ്ര കൃഷി ആഫീസര്‍ എം.ബി.രശ്മി തെറിച്ചു. വ്യാപക പരാതിയേതുടര്ന്ന്ാണ് രശ്മിക്ക് സ്ഥാനചലനം. അടിയന്തിര പ്രാധാന്യത്തോടെ രശ്മിയേ കണ്ണൂര്‍, ന്യൂമാഹി കൃഷി ബവനിലേക്കാണ് മാറ്റിയത്. കൃഭവനില് 80 വയസുള്ള വയോധികയ്ക്ക് നീതി നിഷേധിക്കുന്ന കൃഷി ഓഫീസറുടെ നടപടിയില്‍ പ്രധിക്ഷേധിച്ചു പഞ്ചയത്തു പ്രസിഡന്റ് മാത്യൂസ് വര്‍ക്കിയുടെ നേതൃത്വത്തില്‍ മെമ്പര്‍മാര്‍ ഉള്‍പ്പെടെ കൃഷി ഭവനു മുന്നില്‍ കുത്തിയിരുന്നു പ്രതിക്ഷേധിച്ചിരുന്നു. ഒടുവില്‍ കൃഷി ഡപ്യൂട്ടി ഡയറക്ടര്‍ ടാനി തോമസ് സ്ഥലത്തെത്തി. സമരക്കാരുമായും കൃഷി ഓഫിസറുമായി സംസാരിച്ചാണ് സമരം അവസാനിപ്പിച്ചത്. ഇതേതുടര്‍ന്ന് 3.11.22ല്‍ എറണാകുളം പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കഴിഞ്ഞ ഒന്നര വര്‍ഷക്കാലമായി ഭൂമി തരം മറ്റുന്നതിനായി അപേക്ഷ നല്കിയ പായിപ്ര ഗ്രാമ പഞ്ചായത്തു 22 ആം വാര്‍ഡില്‍ ,മണലിക്കുടി വീട്ടില്‍ തമാസിക്കുന്ന ഏലിയാമ്മ (ലീല) എന്ന 80 വയസുള്ള സ്ത്രീയാണ് കൃഷി ഓഫീസറുടെ നിപാട് മൂലം ദുരിതത്തിലായത്. തന്റെ സഹോദരിയുടെ പേരില്‍ ഉള്ള സ്ഥലം മറ്റ് അവകാശികള്‍ക്കായി നല്‍കുന്നതിനുള്ള ഗസറ്റ് വിജ്ഞാപനം അടക്കുമുള്ള രേഖകള്‍ കൈവശമുള്ള ലീല ന്യായമായി അവകാശം ലഭിക്കുന്നതിനായി കഴിഞ്ഞ 18 മാസമായി ഈ ഫയലിന് പിറകെ നടക്കുകയാണ്.
പായിപ്ര പഞ്ചയത്തില്‍ കൃഷി ഓഫീസര്‍ക്ക് എതിരെ നിരവധിയായ പരാതികള്‍ ആണ് ഉയരുന്നത്. ദൈനം ദിനമെന്നോണം ആളുകള്‍ ഇവിടുന്ന് കണ്ണീരുമായി ആയി ആണ് മടങ്ങുന്നതെന്ന് പ്രസിഡന്റ് പറഞ്ഞിരുന്നു. പഞ്ചായത്തു പ്രസിഡന്റ് അടക്കമുള്ള ജന പ്രതിനിധികള്‍ പാവപ്പെട്ട ആളുകള്‍ക്കായി ബന്ധപ്പെടുമ്പോള്‍ വളരെ മോശമായ രീതിയില്‍ പ്രതികരിക്കുകയും , നടപടികള്‍ വൈകിക്കുകയും ചെയ്യുന്നത് സ്ഥിരം പരിപാടി ആയി മാറിയ സാഹചര്യത്തില്‍ ആണ് ഈ ‘അമ്മ സത്യാഗ്രഹവുമായി കൃഷി ഓഫീസില്‍ ഇരുന്നത്..ഇതുമായി ബന്ധപെട്ട് ഓഫീസില്‍ എത്തിയ പ്രെസിഡന്റിനെതിരെ ഇല്ലാത്ത നിയമ കുരുക്കുകള്‍ പറഞ്ഞ ഓഫീസര്‍ മേല്‍ അധികാരകളുമായി ബന്ധപ്പെടുവാനും വിമുഖത കാണിച്ച സാഹചര്യത്തില്‍ ഓഫീസിനു മുന്നില്‍ കുത്തിയിരിക്കുകയായിരുന്നു.