കൊച്ചി: കേന്ദ്ര സര്‍ക്കാര്‍ കൊണ്ട് വന്ന് നടപ്പിലാക്കുവാനുദ്ദേശിക്കുന്ന കേന്ദ്ര കാര്‍ഷിക ബില്‍ രാജ്യത്തെകര്‍ഷക മേഖലയില്‍ കൂട്ട ആത്മഹത്യയിലേക്ക് നയിക്കുന്ന സാഹചര്യം സൃഷ്ടിക്കുകയും ഭാവിയില്‍ രാജ്യത്തെ കാര്‍ഷിക മേഖലയുടെ ശവപ്പറമ്പാക്കി മാറ്റി കര്‍ഷകര്‍ക്ക് ദ്രോഹമാക്കുന്ന അവസ്ഥയിലേക്ക് ബില്‍ മാറുമെന്ന് എച്ച്.എം.എസ്. സംസ്ഥാന വൈസ് പ്രസിഡന്റ് മനോജ് ഗോപി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്ററി മര്യാദകള്‍ ലംഘിച്ച് കയ്യൂക്കിന്റെ ബലത്തിലാണ് ബില്‍ പാസാക്കിയത്. ലോക്സഭയില്‍ വലിയ ഭൂരിപക്ഷമുള്ള അഹങ്കാരം മുതലാക്കി ശബ്ദവോട്ടോടെ പാസാക്കിയെങ്കിലും രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ ബില്‍ ചര്ച്ചക്കെടുക്കണമെന്നാവശ്യപ്പെട്ട പ്രതിപക്ഷ എം.പി.മാരെ ബലം പ്രയോഗിച്ച് സഭയില്‍ നിന്ന് പുറത്താക്കിയത് ജനാതിപത്യ മര്യാദയല്ലയെന്നും മനോജ് ഗോപി പറഞ്ഞു.
കാര്‍ഷിക മേഖലയിലെ കോര്‍പറേറ്റ് വല്‍ക്കരണം കുത്തക കച്ചവടക്കാര്‍ പിടിമുറുക്കും .ഇതിലൂടെ രാജ്യത്തെ ആകെ കര്‍ഷകരില്‍ എണ്‍പത്തഞ്ച് ശതമാനം വരുന്ന രണ്ടേക്കര്‍ കൃഷിഭൂമിയില്‍ താഴെയുള്ള ചെറുകിട കര്‍ഷകര്‍ അവരുടെ ഉല്പന്നങ്ങള്ക്ക് ന്യായവില ലഭ്യമാകാത്ത സാഹചര്യം സൃഷ്ടിക്കപ്പെടുമെന്നും ഇത് രാജ്യത്ത് വലിയ പ്രത്യാഘാദങ്ങള്ക്ക് ഭാവിയില്‍ വഴിയൊരുക്കുമെന്നും മനോജ് ഗോപി പറഞ്ഞു.കേരള കര്‍ഷക തൊഴിലാളി യൂണിയന് (എച്ച്.എം.എസ്) സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിക്ഷേധ പരിപാടിയുടെ ഭാഗമായി യൂണിയന് ജില്ലാ കമ്മറ്റി ഒക്ടോബര്‍ – 2 ഗാന്ധിജയന്തി ദിനത്തില്‍ എറണാകുളം രാജേന്ദ്ര മൈതാനിക്ക് സമീപമുള്ള ഗാന്ധി പ്രതിമക്കു മുന്നില്‍ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മനോജ് ഗോപി. ജില്ലാ ജനറല്‍ സെക്രട്ടറി മുല്ലക്കര സക്കരിയ അദ്ധ്യക്ഷനായി. സംസ്ഥാന സമിതി അംഗം ജോയി മാടശ്ശേരി മുഖ്യ പ്രസംഗം നടത്തി.ജില്ലാ ഭാരവാഹികളായ തോമസ് മൂക്കന്നൂര്‍, ജബ്ബാര്‍ വാത്തേലി, കെ.കെ.മോഹനന് സേവ്യര്‍ ചേന്നൂര്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രവര്‍ത്തകര്‍ കറുത്ത തുണി വായ് മൂടിക്കെട്ടിയാണ് സമരത്തില്‍ പങ്കെടുത്തത്.
കര്‍ഷകതൊഴിലാളി യൂണിയന് എച്ച് എം എസ് ജില്ലാവൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജബ്ബാര്‍ വാത്തേലി (പെരുമ്പാവൂര്‍)



