ആലപ്പുഴ ബൈപ്പാസില്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര് മരിച്ചു. ബാപ്പു വൈദ്യര് ജംഗ്ഷന് ഭാഗത്ത് പുലര്‍ച്ചെ രണ്ട് മണിയോടെ ആയിരുന്നു അപകടം. എറണാകുളം സ്വദേശികളായ ബാബു (40), സുനില്‍ കുമാര്‍(40) എന്നിവരാണ് മരിച്ചത്.
പരുക്കേറ്റ രണ്ടു പേര് അതീവ ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മില്‍ട്ടണ്‍, ജോസഫ് എന്നിവരാണ് ആശുപത്രിയിലുള്ളത്. പുലര്‍ച്ചേ ഒരു മണിയോടെ ബാപ്പു വൈദ്യര് ലെവല്‍ ക്രോസിനു മുകളിലുള്ള ഭാഗത്താണ് അപകടം. തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തിന് പോയ കാറും എറണാകുളത്ത് നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് പോയ കാറുമാണ് കൂട്ടിയിടിച്ചത്.
മരിച്ചവരും പരുക്കേറ്റവരും എറണാകുളം ഭാഗത്തേക്ക് വന്ന കാറിലുണ്ടായിരുന്നവരാണ്. അപകടം നടന്നയുടന്‍ സ്ഥലത്തെത്തിയ പൊലീസും അഗ്നിശമനസേനയും കാര്‍ വെട്ടിപ്പൊളിച്ചാണ് ഉള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്തത്.


