വാഹനാപകടത്തില്‍ മരിച്ച ആള്‍ക്ക് കൊവിഡ്. ഇന്നലെ ഇടപ്പള്ളിയിലുണ്ടായ വാഹനാപകട ത്തില്‍ മരിച്ച ആലുവ സ്വദേശിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തായിക്കാട്ടുകര ദേവി വിലാസത്തില്‍ ലക്ഷ്മണന് എന്ന മുരുകനാണ് (51) സ്രവ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതേത്തുടര്‍ന്ന് ഇദ്ദേഹവുമായി കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ സമ്പര്‍ക്കത്തില്‍ വന്നവരുടെ പട്ടിക പഞ്ചായത്ത് തയ്യാറാക്കുന്നുണ്ട്.

