മലപ്പുറം : ദേശീയപാത -66 വെളിയങ്കോട് മേല്‍പ്പാലത്തില്‍ ടൂറിസ്റ്റ് ബസ് ഇടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥിനി മരിച്ചു. കൊണ്ടോട്ടി പള്ളിമുക്ക് ഹയാത്തുല്‍ ഇസ്ലാം ഹയര്‍ സെക്കഡറി മദ്രസയിലെ വിദ്യാര്‍ഥി ഹിബ (17) ആണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ 3.45 -നായിരുന്നു അപകടം.
കൊണ്ടോട്ടി പള്ളിമുക്ക് ഹയാത്തുല്‍ ഇസ്ലാം മദ്രസയില്‍നിന്ന് വാഗമണ്ണിലേക്ക് വിനോദയാത്ര പോയി തിരിച്ചു വരുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ബസ് മേല്‍പ്പാലത്തിന്റെ കൈവരിയില്‍ ഇടിക്കുകയായിരുന്നു. ഇത്തേുടര്‍ന്ന് കൈവരിയില്‍ സ്ഥാപിച്ച സ്ട്രീറ്റ് ലൈറ്റിന്റെ തൂണില്‍ തല ഇടിച്ചാണ് വിദ്യാര്‍ഥിനിയുടെ മരണം. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ മറ്റ് രണ്ട് പേരെ കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.