തൃശൂര്‍: തൃശൂര്‍ ആറാംകല്ലില്‍ ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു. ബൈക്ക് ഡിവൈഡറില്‍ തട്ടി മറിഞ്ഞാണ് അപകടമുണ്ടായത്.പാണഞ്ചേരി സ്വദേശി വിഷ്ണു( 27) ആണ് മരിച്ചത്.പട്ടിക്കാട് ദേശീയപാതയില്‍ വെച്ചാണ് അപകടമുണ്ടായത്. വീട്ടിലേക്ക് വരുമ്ബോള്‍ ഡിവൈഡറില്‍ ഇടിച്ച ബൈക്ക് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. പാണഞ്ചേരി മുന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ മകനാണ് വിഷ്ണു.

