ന്യൂയോര്‍ക്ക്: ലോസ് ആഞ്ചല്‍സ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഓടിത്തുടങ്ങിയ വിമാനത്തില്‍ നിന്ന് യാത്രക്കാരന് പുറത്തേക്ക് ചാടി. ഇയാളെ അധികൃതര്‍ കസ്റ്റഡിയിലെടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകുന്നേരം ഏഴ് മണിയോടെയായിരുന്നു സംഭവം.
സോള്‍ട്ട് ലേക്ക് സിറ്റിയിലേക്കുള്ള യുണൈറ്റഡ് എക്സ്പ്രസ് ഫ്ളൈറ്റ് 5365 ലാണ് സംഭവം നടന്നത്. പുറത്തേക്ക് ചാടുന്നതിന് മുന്‍പ് യാത്രക്കാരന് കോക്ക് പീറ്റിനുള്ളിലേക്ക് അതിക്രമിച്ചു കടക്കാനും ശ്രമിച്ചിരുന്നു. വിമാനത്തില്‍ നിന്ന് പുറത്തേക്ക് ചാടിയ ഉടന്‍ തന്നെ ഇയാളെ അധികൃതര്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. യാത്രക്കാരന് നിസാര പരിക്കുകളേ ഉള്ളെന്ന് അധികൃതർ അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് യൂണൈറ്റഡ് എക്സ്പ്രസ് വിമാനം സര്‍വീസ് മൂന്ന് മണിക്കൂര്‍ നിര്‍ത്തിവെച്ചു. സംഭവത്തെ കുറിച്ച് എഫ്ബിഐ അന്വേഷണം ആരംഭിച്ചു.