മുവാറ്റുപുഴ: അദ്ധ്യാപകന്റെ കാർ നിയന്ത്രണം വിട്ട് അസംബ്ലിയിലേക്ക് പാഞ്ഞ് കയറി അദ്ധ്യാപികയ്ക്കും എട്ട് പെൺകുട്ടികൾക്കും പരിക്ക്.
കടാതി വിവേകാനന്ദ സ്കൂൾ അസംബ്ലിയിലേക്കാണ് കാർ പാഞ്ഞ് കയറിയത്. ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം. ഇതേ സ്കൂളിൽ പഠിക്കുന്ന അദ്ധ്യാപകന്റെ കാർ നിയന്ത്രണം വിട്ട് അസംബ്ലിയിലേക്ക് പാഞ്ഞ് കയറുകയായിരുന്നു. അദ്ധ്യാപികയേയും ഏഴാം ക്ലാസിൽ പഠിക്കുന്ന 2 കുട്ടികളും കോലഞ്ചേരി എം.ഒ.എസ്.സി. ആശുപത്രിയിയും ബാക്കി പരിക്കേറ്റവരെ മുവാറ്റുപുഴ ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.


