ചാലക്കുടി: രോഗിയുമായി പോയ ആംബുലന്‍സ് കുഴിയിലേക്ക് മറിഞ്ഞു. ആംബുലന്‍സിലുണ്ടായിരുന്ന രോഗി മരിച്ചു. പടമാട്ടുമ്മല്‍ ജോണ്സന് (50) ആണ് മരിച്ചത്. ആനമല ജംഗ്ഷന് സമീപം പുനര്‍ പണികള്‍ക്കായി പൊളിച്ചിട്ടിരുന്ന കുഴിയിയിലേക്കാണ് ആംബുലൻസ് മറിഞ്ഞത്. ആംബുലന്‍സിൻ്റെ മുന്ഭാഗമനു കുഴിയിൽ അകപ്പെട്ടത്.
ആംബുലൻസിൽ ഉണ്ടായിരുന്നയാളെ മാളയിലെ സ്വകാര്യ ആശുപത്രിയില്‍നിന്ന് വിദഗ്ധചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴിയാണ് ആംബുലന്‍സ് അപകടത്തില്‍പ്പെട്ടത്. രോഗിയെ ഉടന്‍ കാറില്‍ ആശുപത്രിയിലെത്തിചെങ്കിലും രാവിലെയോടെ ഇയാള്‍ മരിക്കുകയായിരുന്നു .


