കോട്ടയം: രാമപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു. അമനകര സ്വദേശി സുബിന് സാബു (18) ആണ് മരിച്ചത്.രാവിലെ ആറരയോടെ പള്ളിയാമ്പുറം
ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം. സുബിന് സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിച്ചതിനേ തുടര്‍ന്ന് ഇയാള്‍ റോഡില്‍ തലയിടിച്ച് വീഴുകയായിരുന്നു.
ഏറ്റുമാനൂരില്‍ ഐടിഐ വിദ്യാര്‍ഥിയാണ് മരിച്ച സുബിന്. രാവിലെ കോളജിലേക്ക് പോയ സുബിന് മൊബൈല്‍ ഫോണ്‍ എടുക്കാന്‍ വീട്ടിലെത്തിയ ശേഷം തിരികെ പോകുമ്പോഴായിരുന്നു അപകടം.


