പെരുമ്പാവൂർ: യുവ വ്യവസായി വാഹനാപകടത്തിൽ മരിച്ചു. കാലടിയിലെയും, യു.എ.യി ലേയും പ്രമുഖ ബിസിനസ് ഗ്രൂപ്പായ മെട്രോ ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടറും, കാലടി എട്ടിയാട്ടുകര വീട്ടിൽ കോയയുടെ മകനുമായ ആദിൽ(24) ആണ് വാഹനാപകടത്തിൽ മരിച്ചത്. ഞായറാഴ്ച പുലർച്ചെ ഒക്കൽ കാരിക്കോട് വച്ചാണ് അപകടമുണ്ടായത്. ആദിൽ ഓടിച്ചിരുന്ന കാർ ലോറിക്ക് പുറകിൽ ഇടിക്കുകയായിരുന്നു. ബന്ധുവിന്റെ വിവാഹശേഷം സുഹൃത്തുക്കളെ വീട്ടിൽ കൊണ്ടാക്കുന്നതിനു വേണ്ടി പെരുമ്പാവൂർ ഭാഗത്തേക്ക് പോകുമ്പോഴായിരുന്നു അപകടം. സുഹൃത്തുക്കൾ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മാതാവ് മിനി. സഹോദരിമാർഹിബ, അഫാഫ്, അമൽ ഫാത്തിമ. മൃതദേഹം ചൊവ്വര ചുള്ളിക്കാട്ട് ജുമാ മസ്ജിദിൽ ഖബറടക്കി.
മെട്രോഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടറും, യുവ വ്യവസായിയുമായ ആദിൽ വാഹനാപകടത്തിൽ മരിച്ചു
by വൈ.അന്‍സാരി
by വൈ.അന്‍സാരി