അമിത വേഗതയിലെത്തിയ ആംബുലന്‍സുകള്‍ കൂട്ടിയിടിച്ച് കോട്ടയത്ത് പത്ത് വയസുകാരന് മരിച്ചു.വാകത്താനത്തിനും പുതുപ്പള്ളിയ്ക്കും ഇടയില്‍ വെച്ചാണ് അപകടം. രണ്ട് ആംബുലന്‍സുകള്‍ കൂട്ടിയിടിക്കുകയായിരുന്നു. തുടര്‍ന്ന് നിയന്ത്രണം വിട്ട ആംബുലന്‍സുകളില്‍ ഒന്ന് സാധനങ്ങള്‍ വാങ്ങുന്നതിനായി കടയിലേക്ക് നടന്നുവരികയായിരുന്ന കുട്ടിയെ ഇടിച്ചു. തുടര്‍ന്ന് സമീപത്തുള്ള കടയുടെ മുമ്പിലെ പോസ്റ്റിലിടിച്ചാണ് ആംബുലന്‍സ് നിന്നത്. ആംബുലന്‍സില്‍ രോഗികള്‍ ആരും ഉണ്ടായിരുന്നില്ല.

