മൂവാറ്റുപുഴ: തൃക്കളത്തൂരില്‍ സംഗമംപടിയില്‍ ഉച്ചയ്ക്ക് 12.45 ന്് കാറും KSRTC ബസും കൂട്ടയിടിച്ച് ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. 3 പേര്‍ക്ക് ഗുരുതര പരിക്ക്. മൂവാറ്റുപുഴയില്‍ നിന്ന് പെരുമ്പാവൂരിന് പോകുകയായിരുന്ന ബസും, മലയാറ്റൂര്‍ തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ഏറ്റുമാനൂര്‍ സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. 3 പേരുടെ നില ഗുരുതരമാണ്.
പരിക്കേറ്റവരെ മൂവാറ്റുപുഴ ജനറല്‍ അശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫയര്‍ഫോഴ്സ് സംഘം കാര്‍ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്ത്. KSRTC യാത്രക്കാര്‍ക്കും പരിക്കുണ്ട്.


