പാലക്കാട് പഴമ്പാലക്കോട് ദമ്പതികളെ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. തോട്ടുംപള്ളി സ്വദേശി ചോലയില്‍ സുരേഷ്, ഭാര്യ സുഭദ്ര എന്നിവരാണ് മരിച്ചത്.
ഇന്നലെ 11 മണിയോടെയാണ് അപകടം സംഭവിക്കുന്നത്. മീറ്റര്‍ ബോക്സിനടുത്തുള്ള കമ്പിയില്‍ നിന്നും അഴ വലിച്ചുകെട്ടുകയായിരുന്നു. അതില്‍ നിന്നും ഷോക്കേറ്റാണ് രണ്ടുപേരും മരിച്ചത്. ആശുപത്രിയില്‍ എത്തിക്കും മുമ്പ് തന്നെ മരണം സംഭവിക്കുകയായിരുന്നു.