ഹുബ്ലി: കണ്ണൂരില്‍നിന്നു പുറപ്പെട്ട ഇന്‍ഡിഗോ വിമാനം കര്‍ണാടകയിലെ ഹൂബ്ലിയില്‍ നിലത്തിറങ്ങുന്നതിനിടെ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു. വിമാനത്തിൽ ഉണ്ടായിരുന്നവർ അപകടത്തില്‍നിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഇന്‍ഡിഗോ 6E-7979 എന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. കണ്ണൂരില്‍നിന്നുള്ള വിമാനം ഹുബ്ലി വിമാനത്താവളത്തില്‍ ലാൻഡ് ചെയ്യുന്നതിനിടയിൽ ആണ് വിനാമത്തിൻ്റെ ടയര്‍ പൊട്ടിത്തെറിച്ചത്. ജീവനക്കാരും വിമാനയാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. വിമാനം അറ്റകൂറ്റപ്പണികള്‍ക്കായി മാറ്റി.


