മൂവാറ്റുപുഴ: നിയന്ത്രണം നഷ്ടപ്പെട്ട ബൈക്കിടിച്ച് കാല്‍നട യാത്രക്കാരിയായ വീട്ടമ്മ മരിച്ചു. ചാലിക്കടവ് പാലത്തിന് സമീപം വെള്ളിയാഴ്ച ് രാവിലെ 10മണിയോടെയാണ് അപകടം ഉണ്ടായത്. രണ്ടാര്‍ മാടവന പുത്തന്‍പുരയില്‍ സുമതി പി.ആര്(72) ആണ് മരിച്ചത്. അമ്പലത്തില്‍ പോയി മടങ്ങിവരികയായിരുന്ന സുമതിയെ കിഴക്കേക്കര ചാലിക്കടവ് റോഡില്‍ മൂവാറ്റുപുഴക്കാവിന് സമീപം നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് ഇടിക്കുകയായിരുന്നു. ഉടന്‍തന്നെ സുമതിയെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പേഴയ്ക്കാപ്പിള്ളി സ്വദേശികളായ രണ്ടംഗ സംഘം സഞ്ചരിച്ച ബൈക്കാണ് അപകടത്തില്‍പെട്ടത്. സുമതിയുടെ മൃതദേഹം മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. സംസ്കാരം ശനിയാഴ്ച രാവിലെ 11.30ന് മൂവാറ്റുപുഴ നഗരസഭ ശ്മശാനത്തില്‍. ഭര്‍ത്താവ് പരേതനായ രാമകൃഷ്ണന്. മക്കള്‍: ബിനിത, ബബിത, ബിനു. മരുമക്കള്‍: ഉദയകുമാര്‍, ദിനേഷ് കുമാര്‍, സരിത.


