പത്തനംതിട്ട: ബൈക്കിന് പിന്നില്‍ ഇരുന്ന് സഞ്ചരിക്കവെ തെരുവുനായ കുറുകെ ചാടി വാഹനം നിയന്ത്രണം വിട്ടുണ്ടായ അപകടത്തില്‍ പത്തനംതിട്ട കെഎസ്ഇബി സെക്ഷനിലെ സബ് എഞ്ചിനീയറും ചവറ സ്വദേശിനിയായ ശ്രീതു (32) മരിച്ചു. വാഹനമോടിച്ചിരുന്ന സഹോദരന് പരിക്കേറ്റു. സഹോദരനൊപ്പം പത്തനംതിട്ടയിലെ ഓഫീസിലേക്ക് വരുന്ന വഴിയില്‍ കൈപ്പട്ടൂര്‍ -അടൂര്‍ റോഡിലാണ് അപകടം നടന്നത്. പരിക്കേറ്റ ഇരുവരെയും അടൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ശ്രീതുവിനെ രക്ഷിക്കാനായില്ല.
സഹോദരനോടൊപ്പം ബൈക്കില്‍ സഞ്ചരിച്ച കെഎസ്ഇബി സബ് എഞ്ചിനീയര്‍ അപകടത്തില്‍ മരിച്ചു
by വൈ.അന്‍സാരി
by വൈ.അന്‍സാരി

