കൊച്ചി: എം എ യൂസഫലി സഞ്ചരിച്ച ഹെലികോപ്റ്റര്‍ കൊച്ചിയിലെ ചതുപ്പ് നിലത്തില്‍ ഇടിച്ചിറക്കി. ഇന്ന് രാവിലെ എട്ടരയോടെ എറണാകുളം പനങ്ങാടാണ് ഹെലികോപ്റ്റര്‍ അടിയന്തിരമായി നിലത്തിറക്കിയത്. ഹെലികോപ്റ്റര്‍ പവര്‍ ഫെയ്ലര്‍ ആണെന്നാണ് പ്രാഥമിക നിഗമനം. യൂസഫലിയും ഭാര്യയുമാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യൂസഫലി അടക്കം ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നവര്‍ക്ക് പരിക്കുകള്‍ ഇല്ലെന്നും ഇവര്‍ നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
കടവന്ത്രയിലെ വീട്ടില്‍ നിന്ന് ലേക്ഷോര് ആശുപത്രിയിലേക്ക് പോവുകയായിരുന്നു യൂസഫലി. ചികിത്സയില്‍ കഴിയുന്ന ബന്ധുവിനെ കാണാനാണ് പോയതെന്ന് ലുലു ഗ്രൂപ്പ് അധികൃതര്‍ അറിയിച്ചു. സാങ്കേതിക തകരാര്‍ കാരണം അടിയന്തരമായി ഇറക്കുകയായിരുന്നു എന്നാണ് വിശദീകരണം. ആര്‍ക്കും പരിക്കില്ല.