മൂവാറ്റുപുഴ കടാതിയില്‍ ടോറസ് ലോറി വാഹന ഷോറൂമിലേക്ക് ഇടിച്ചുകയറി അപകടം. നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ പറ്റി. ഷോറൂമിലെ സെക്യൂരിറ്റി ജീവനക്കാരന് അത്ഭുതകരമായി രഷപെട്ടു. ഇന്ന് രാവിലെ 6.15 നാണ് അപകടമുണ്ടായത് .
മൂവാറ്റുപുഴ ഭാഗത്തുനിന്നും മിറ്റലുമായി കോലഞ്ചേരി ഭാഗത്തേക്ക് പോവുകയായിരുന്ന ടോറസ് ലോറി ആണ് നിയന്ത്രണംവിട്ട് കടാതിയിലെ ഇരുചക്രവാഹന ഷോറൂമിലേക്ക് ഇടിച്ചുകയറി മറിഞ്ഞത്.
ഏഴോളം ഇരുചക്രവാഹനങ്ങള്‍ക്കും, ടെസ്റ്റ് ഡ്രൈവ് ഉപയോഗിക്കുന്ന സ്കോഡ കമ്പനിയുടെ കാറിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഷോറൂമിലെ സെക്യൂരിറ്റി ജീവനക്കാരന് തലനാരിഴയ്ക്കാണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. വാഹനത്തിലുണ്ടായിരുന്ന രണ്ട് ജീവനക്കാരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .ഷോറൂമിന്റ പ്രവര്‍ത്തനം പൂര്‍ണമായും തടസ്സപ്പെട്ട നിലയിലാണ്.


