ഗുജറാത്തിലെ അംറേലി ജില്ലയില്‍ ലോറി പാഞ്ഞു കയറി എട്ട് പേര് മരിച്ചു. പാതയോരത്തെ കുടിലില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന രണ്ട് കുട്ടികളും മുതിര്‍ന്നവരുമാണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് അപകടം. ക്രെയിനുമായി പോവുകയായിരുന്ന ട്രക്കാണ് റോഡരികിലേക്ക് ഇടിച്ചു കയറിയത്. എട്ടുപേരും തല്‍ക്ഷണം മരിക്കുകയായിരുന്നു.
എട്ടും പതിമൂന്നും വയസ്സുള്ള കുട്ടികളാണ് മരിച്ചത്. പരുക്കേറ്റ രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില ഗുരുതരമാണ്.


