കോഴിക്കോട്:കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളെ കണ്ടെത്തി. ഒരാള്‍ക്കായി തിരച്ചില്‍ തുടരുന്നു. നന്തിയില്‍ കടലില്‍ തിങ്കാഴ്ച രാത്രിയാണ് മത്സ്യത്തൊഴിലാളികളെ കാണാതായത്.അഷറഫ്, റസാഖ് എന്നിവരെയാണ് കാണാതായത്. ഇതില്‍ അഷറഫിനെ ഇന്ന് പുലര്‍ച്ചെ കണ്ടെത്തി ആശുപത്രിയിലേക്ക് മാറ്റി.
റസാഖിനായുള്ള തെരച്ചില്‍ തുടരുകയാണ്. അപകടമുണ്ടായപ്പോള്‍ മത്സ്യത്തൊഴിലാളികള്‍ കോസ്റ്റുഗാര്ഡിനെയും ജനപ്രതിനിധികളെയും വിവരം അറിയിച്ചിരുന്നു. എന്നാല്‍ തെരച്ചില്‍ വൈകിയെന്ന് ആരോപിച്ച് പ്രദേശവാസികള്‍ നന്തി പാലം ഉപരോധിച്ചു.


