കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അപകടത്തിൽപ്പെട്ട രോഗികൾക്ക് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ചികിൽസ ലഭിച്ചില്ലെന്ന് പരാതി. രാവിലെ ആറരയ്ക്ക് എത്തിച്ചവര്‍ക്കാണ് ഇതുവരേയും ചികില്‍സ ലഭിക്കാത്തത്. ബോധമുള്ളതിനാൽ പിന്നീട് നോക്കാമെന്നാണ് ഡോക്ടറുടെ മറുപടിയെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. പരിശോധന നടത്താത്തത് രക്തപരിശോധന ഫലം വരാത്തതു കൊണ്ടാണെന്നാണ് ആശുപത്രിയുടെ വിശദീകരണം. കോഴിക്കോട് പന്തീരങ്കാവിൽ ട്രാവലറും ലോറിയും കൂട്ടിയിടിച്ചാണ് ആറു പേർക്ക് പരുക്കേറ്റത്.
‘ബോധമുണ്ട്, പിന്നെ നോക്കാം’; അപകടത്തിൽപ്പെട്ടവരെ ചികിൽസിച്ചില്ലെന്ന് പരാതി
by രാഷ്ട്രദീപം
by രാഷ്ട്രദീപം