മൂവാറ്റുപുഴ : വാഹനവ്യാപാരി വാഹനമിടിച്ച് മരിച്ചു. കിഴക്കേക്കര സുറുമി കോട്ടേജില്‍ അഷ്റഫ് (58) ആണ് മരിച്ചത്. വണ്‍വെ ജങ്ങ്ഷനില്‍ തിങ്കളാഴ്ച ഉച്ചക്ക് 11 മണിയോടെയാണ് സംഭവം. മൂവാറ്റുപുഴ ഭാഗത്തേക്ക് വരികയായിരുന്ന അഷറഫ് സഞ്ചരിച്ചിരുന്ന ബൈക്കും , ഇതേ ദിശയില്‍ സഞ്ചരിക്കുകയായിരുന്ന ടിപ്പറും തമ്മില്‍ കൂട്ടി ഇടിക്കുകയായിരുന്നു. നാട്ടുകാര്‍ അഷറഫിനെ ഉടന്‍ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചങ്കിലും മരിച്ചു. ഭാര്യ. ബീന. മക്കള്‍: സുറുമി സുബിന . മരുമക്കള്‍ : നിസാമുദ്ദീന്‍, ഫാസില്‍.

