ആലപ്പുഴ എം.പി എ.എം ആരിഫിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. ചേര്‍ത്തലയിലെ കെ.വി.എം ജംങ്ഷനില്‍ വെച്ചായിരുന്നു അപകടം. എം.പി ഓടിച്ച കാര്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയലറിന് പിന്നില്‍ ഇടിക്കുകയായിരുന്നു. അപകട സമയത്ത് എം പി മാത്രമാണ് കാറിലുണ്ടായിരുന്നത്. കൈക്ക് പരിക്കേറ്റ ആരിഫിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ എംപിയുടെ വാഹനത്തിന്റെ മുന്‍ വശം പൂര്‍ണമായും തകര്‍ന്നു.