പൊന്‍കുന്നത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. സ്കൂട്ടര്‍ യാത്രികനായ പൊന്‍കുന്നം വിളക്കുമാടം ചാത്തന്‍കുളം സ്വദേശിയായ കരിമ്പേക്കല്ലില്‍ അജി (43) ആണ് മരിച്ചത്. ഇന്ന് രാവിലെ പൊന്‍കുന്നം പാലാ റോഡില്‍ കുരുവിക്കൂട് കവലയ്ക്ക് സമീപമാണ് അപകടം ഉണ്ടായത്. കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ അജി പൊന്‍കുന്നം ഭാഗത്തേക്ക് വരികയായിരുന്നു. അജിയുടെ സ്കൂട്ടറില്‍ കാര്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് സ്ക്കൂട്ടറില്‍ നിന്ന് തെറിച്ച് റോഡില്‍ വീണാണ് അജിയുടെ മരണം.

