പിഡിപി നേതാവ് പൂന്തുറ സിറാജ് അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദ രോഗത്തെ തുടര്‍ന്ന് മൂന്ന് മാസക്കാലത്തോളം ചികിത്സയിലായിരുന്നു. കഴിഞ്ഞദിവസം രോഗം മൂര്‍ച്ഛിച്ചതോടെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
പിഡിപി ചെയര്മാന് അബ്ദുനാസര്‍ മഅദനിയുടെ ഭാര്യ സഹോദരിയുടെ ഭര്‍ത്താവാണ്. നേരത്തെ പിഡിപി വര്‍ക്കിംങ് ചെയര്‍മാനായിരുന്നു. മൂന്നു തവണ തിരുവനന്തപുരം കോര്പ്പറേഷന് കൗണ്‍സിലര്‍ ആയിരുന്നു. രണ്ടു തവണ പിഡിപി സ്ഥാനാര്‍ത്ഥിയായും ഒരു തവണ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായാണ് സിറാജ് കോര്‍പ്പറേഷനിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.


