കൊട്ടിയൂര്‍ പീഡനക്കേസില്‍ പ്രതി റോബിന് വടക്കുംചേരിയെ വിവാഹം കഴിക്കണമെന്ന് പീഡനം നേരിട്ട പെണ്‍കുട്ടി. അനുമതി തേടി സുപ്രീം കോടതിയെ സമീപിച്ചു. ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും. സ്വന്തം ഇഷ്ടപ്രകാരമാണ് തീരുമാനമെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. വിവാഹം കഴിക്കണമെന്ന പെണ്‍കുട്ടിയുടെ അപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.

