തൃക്കാക്കരയില്‍ തെരുവു നായകളെ കൂട്ടത്തോടെ കൊന്ന് കുഴിച്ചു മൂടിയത് നഗരസഭയുടെ അറിവോടെയെന്ന നിഗമനത്തില്‍ ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി. കേസില്‍ അറസ്റ്റിലായ പ്രതികളുടെ മൊഴിയും തെളിവുകളും നഗരസഭയുടെ വാദങ്ങള്‍ക്ക് എതിരാണെന്ന് കണ്ടെത്തലിലാണ് അമിക്കസ് ക്യൂറി.
നഗര സഭയിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. നായകളെ കൊന്നത് നഗരസഭയുടെ അറിവോടെയല്ലെന്നാണ് ചെയര്‍പേര്‍സണ്‍ അടക്കം പറഞ്ഞത്. ക്രൂരത നഗരസഭയുടെ അറിവോടെയാണെങ്കില്‍ നടപടി നേരിടേണ്ടി വരുമെന്നും നേരത്തെ കേസ് പരിഗണിക്കവെ കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. കേസില്‍ പൊലീസ് അന്വേഷണവും തുടരുകയാണ്.


