മൂവാറ്റുപുഴ: മൂവാറ്റുപുഴ എം.ഐ.ഇ.ടി. ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്ക് ഫോണുകൾ നൽകി മുൻ പായിപ്ര പഞ്ചായത്ത് പ്രസിഡന്റ് കെ.എച്ച്.സിദ്ധീഖ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കാണ് ഫോണുകൾ നൽകിയത്. സ്കൂളിൽ നടന്ന ചടങ്ങിൽ ഹെഡ്മിസ്ട്രസ് ബിജിനകരീമിന്, കെ.എച്ച്.സിദ്ധീഖ് ഫോണുകൾ കൈമാറി.
എം.ഐ.ഇ.ട്രസ്റ്റ് മാനേജർ വി.എം. മുഹമ്മദ്, യൂത്ത് കോൺ ഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി റിയാസ് താമരപിള്ളി, കെ.പി. റസാഖ് തുടങ്ങിയവർ സംബന്ധിച്ചു. രണ്ടു വർഷത്തിനിടെ നാൽപതോളം ഫോണുകളാണ് സിദ്ധീഖ് വിവിധ സ്കൂളുകളിൽ നൽകിയത്.


