വയനാട്ടിൽ ബസുടമയെ മരിച്ച നിലയിൽ കണ്ടെത്തി. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്തതാണ് എന്ന് സൂചന. അമ്പലവയലിലാണ് സംഭവം നടന്നത്. കടൽമാട് പെരുമ്പാടിക്കുന്ന് പാലഞ്ചേരി സ്വദേശിയായ സ്വകാര്യ ബസുടമ പി. സി രാജമണിയാണ് മരിച്ചത്. 48 വയസായിരുന്നു. ആത്മഹത്യയാണോ എന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
വീടിന് സമീപത്തെ തോട്ടത്തിൽ വിഷം കഴിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടന്‍ ആശുത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാത്രിയോടെ മരിച്ചു. കടൽമാട്- സുൽത്താൻബത്തേരി റൂട്ടിലോടുന്ന ബ്രഹ്മപുത്ര ബസുടമയാണ് രാജമണി. കൊവിഡ് മൂലം വരുമാനം നിലച്ചതിലുള്ള മനോവിഷമത്തിൽ രാജമണി ആത്മഹത്യ ചെയ്തതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.


