കൊച്ചി: കോണ്‍വെന്റില്‍ താമസിക്കണ്ടെന്നും സന്യാസ ജീവിതം തുടരാമെന്നും സിസ്റ്റര്‍ ലൂസി കളപ്പുരയോട് ഹൈക്കോടതി. ജീവന് സുരക്ഷ നല്‍കുമെങ്കിലും, മറ്റ് കാര്യങ്ങള്‍ ഇപ്പോള്‍ പരിഗണിക്കാന്‍ കഴിയില്ലെന്നും കന്യാസ്ത്രീമഠത്തിൻ്റെ ഉള്ളിൽ സുരക്ഷാ നൽകുന്നതിൽ പരിമിതികൾ ഉണ്ടെന്നും കോടതി വ്യക്തമാക്കി.
അതേസമയം ലൂസി കളപ്പുരയ്ക്ക് പൊലീസ് സംരക്ഷണം നല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള കേസ് വിധി പറയാന്‍ മാറ്റി. തന്നെ തെരുവിലേക്ക് വലിച്ചെറിയരുതെന്നും, പോകാന്‍ വേറെ സ്ഥലമില്ലെന്നും ലൂസി കളപ്പുര കോടതിയെ അറിയിച്ചു.
39 വര്‍ഷത്തെ തൻ്റെ സന്യാസ ജീവിതം തുടരാന്‍ അനുവദിക്കണമെന്നും സിസ്റ്റര്‍ ആവശ്യപ്പെട്ടു. ലൂസി കളപ്പുരയെ എഫ്.സി കോണ്‍വെന്റില്‍നിന്ന് പുറത്താക്കിയ നടപടി വത്തിക്കാന്‍ നേരത്തെ ശരിവച്ചിരുന്നു. ലൂസി എവിടെ താമസിച്ചാലും അവര്‍ക്ക് സംരക്ഷണം ഒരുക്കുമെന്ന് മുന്‍പ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.


